KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കുക: ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ

കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടിയിൽ കുടുബ കോടതി സ്ഥാപിക്കുക എന്നത് ദീർഘകാല ആവശ്യമാണ്. കോടതികളിൽ തന്നെ ഏറ്റവും പഴയതും പ്രധാനപ്പെട്ടതുമായ കൊയിലാണ്ടി കോടതിയിൽ കുടുംബ കോടതി സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബ പ്രശ്നങ്ങൾക്ക് വടകര കോടതിയെയാണ് ആശ്രയിക്കുന്നത്
ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിൻ്റ് സിക്രട്ടറി അഡ്വ. കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ സംഘടനറിപ്പോർട്ടും യൂണിറ്റ് സിക്രട്ടറി അഡ്വ പി. ജെതിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മുതിർന്ന അഭിഭാഷകൻ കെ.പി. ദാമോദരൻ പതാക ഉയർത്തി.
ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.എൽ. ജി. ലിജീഷ്, അഡ്വ. കെ.കെ. ലക്ഷ്മി ഭായ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അഡ്വ. അരുൺ കൃഷ്ണ രക്തസാക്ഷി പ്രമേയവും അഡ്വ. ആർ. സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ. ഒ പ്രവീൺ വരവ് ചിലവ് കണക്കും അഡ്വ. പി.കെ. സുഭാഷ് പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി അഡ്വ. പി. ജെതിൻ (സിക്രട്ടറി), അഡ്വ. ഒ. ടി. പ്രവീൺ (പ്രസിഡണ്ട്) അഡ്വ. നിമിഷ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Share news