ആൽമര മുത്തശ്ശിയെ സീനിയർ ചേംബർ ആദരിച്ചു
        കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമുറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമര മുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലാസ്റ്റിക് രഹിത ഭൂമി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഓരോ മനുഷ്യനും പ്രതിജ്ഞാബദ്ധനാണ്. 

ഈ ദൗത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടന്നു. കെ. സുരേഷ് ബാബു, മുരളി മോഹൻ, ലാലു സി.കെ, ചന്ദ്രൻ പത്മരാഗം, അനിത മനോജ്, പി.കെ. ബാബു, അരുൺ മണമൽ എന്നിവർ സംസാരിച്ചു.


                        
