KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ എൻ ചന്ദ്രശേഖരനെ ആദരിച്ചു

കൊയിലാണ്ടി: അഭിഭാഷക ജീവിതത്തിന്റെ 50 ആണ്ടുകൾ പിന്നിട്ട കൊയിലാണ്ടി ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകൻ എൻ ചന്ദ്രശേഖരനെ ആദരിച്ചു. പരിപാടി പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിർത്തുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതാണെന്നും, സമൂഹത്തിലെ നിസ്വരായ ആളുകളുടെ അവകാശ പോരാട്ടങ്ങളിൽ കോടതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിഭാഷകർ വലിയ പങ്കുവയ്ക്കുന്നുണ്ടെന്നും അദ്ധേഹ പറഞ്ഞു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടന്ന കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ പരിപാടിയിൽ അഡ്വ: പി പ്രശാന്ത് (AILU ജോ. ജില്ലാ സെക്രട്ടറി) അധ്യക്ഷത വഹിച്ചു.

അഡ്വ: കെ സത്യൻ, (AILU ജില്ലാ സെക്രട്ടറി), അഡ്വ: കെഎൻ ജയകുമാർ (ജില്ലാ ഗവ. പ്ലീഡർ) അഡ്വ. എൽ ജി ലിജീഷ്, അഡ്വ: സുമൻലാൽ, അഡ്വ :ടി കെ രാധാകൃഷ്ണൻ, അഡ്വ: രാജീവൻ നാഗത്ത്, അഡ്വ :സുനിൽമോഹൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ : എൻ ചന്ദ്രശേഖരൻ മറുമൊഴി രേഖപ്പെടുത്തി. ചടങ്ങിൽ അഡ്വ: ജെ തിൻ പി (സെക്രട്ടറി എഐഎൽയു കൊയിലാണ്ടി) സ്വാഗതവും അഡ്വ: ഷജിത്ത് ലാൽ നന്ദിയും പറഞ്ഞു.

Share news