കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിൽ സീറ്റുകൾ ഒഴിവ്

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിൽ എംകോം ബി എസ് സി കെമിസ്ട്രി, ബി എസ് സി ഫിസിക്സ് പ്രോഗ്രാമുകളിൽ ഈഴവ/ തിയ്യ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽ പെട്ട താല്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 27ന് 11 മണിക്ക് കോളജ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.
