KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നാളെ മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി.

ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റിന് നവംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു.

 

എന്നാല്‍ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ഹെവി വാഹനങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിച്ചാല്‍ നാളെമുതല്‍ എഐ ക്യാമറയുടെ പിടിവീഴും. കെഎസ്ആര്‍ടിസി ബസുകളില്‍ സീറ്റ്‌ബെല്‍റ്റ് ഘടിപ്പിക്കുന്ന പദ്ധതി ഇതിനോടകം പൂര്‍ത്തീകരിച്ചെങ്കിലും ക്യാമറ ഘടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടില്ല.

Advertisements
Share news