കടൽ ഖനനം – രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു

കൊയിലാണ്ടി: കടലിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാർ ഖനന നടപടിയുമായി മുന്നോട്ട് പോകുന്നത് നിർത്തണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡണ്ട് കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ. മോഹൻദാസ് റിപ്പോർട്ടിംഗ് നടത്തി. എ.പി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
.

സംസ്ഥാന കമ്മിറ്റി അംഗം ടി.പി. അംബിക സംസാരിച്ചു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും എ.പി. ജ്യോതി നന്ദിയും രേഖപ്പെടുത്തി. മാർച്ച് 15ന് കോരപ്പുഴയിൽ നടക്കുന്ന മനുഷ്യച്ചങ്ങല വിജയിപ്പിക്കാൻ യോഗം മത്സ്യതൊഴിലാളികളോട് ആവശ്യപ്പെട്ടു.
