KOYILANDY DIARY.COM

The Perfect News Portal

ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നൽകിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിന് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകും.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്ത് ആകെ 499 സ്ഥാനാർത്ഥികളുടെ പത്രികകളാണ് ലഭിച്ചത്. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഏറ്റവും കുറവ് ആലത്തൂരും. മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്.

Share news