KOYILANDY DIARY.COM

The Perfect News Portal

ശാസ്ത്രോത്സവം സമാപിച്ചു, മുക്കം ഉപജില്ല മുന്നില്‍

കൊയിലാണ്ടി: ശാസ്ത്രോത്സവം സമാപിച്ചു, മുക്കം ഉപജില്ല മുന്നില്‍. രണ്ട് ദിവസമായി കൊയിലാണ്ടിയില്‍ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. പുറത്തു വന്ന മല്‍സര ഫലങ്ങളുടെ അടിസ്ഥാനത്തില്‍ 1105 പോയിന്റുമായി മുക്കം ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 1035പോയിന്റുമായി കുന്നുമ്മല്‍ ഉപജില്ല രണ്ടാം സ്ഥാനത്തും, 1028 കോഴിക്കോട് സിറ്റി ഉപ ജില്ല മൂന്നാം സ്ഥാനത്തുമാണ്. സ്‌കൂളുകളില്‍ 429 പോയിന്റുമായി മേമുണ്ട എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. 348 പോയിന്റുമായി മടവൂര്‍ ചക്കാലക്കല്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും, 318 പോയിന്റുമായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്. 
 സയന്‍സ് മേളയില്‍ പേരാമ്പ്ര ഉപജില്ല 108 പോയിന്റുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത് എത്തി. വടകര ഉപജില്ല 95, കുന്നുമ്മല്‍ ഉപജില്ല 93 എന്നി പോയിന്റുകളും നേടി. ഗണിതശാസ്ത്ര മേളയില്‍ 237 പോയിന്റുമായി കൊടുവളളി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 231 പോയിന്റോടെ പേരാമ്പ ഉപജില്ലാ രണ്ടാം സ്ഥാനത്തും, 224 പോയിന്റോടെ തോടന്നൂര്‍  ഉപജില്ലാ മൂന്നാം സ്ഥാനത്തും എത്തി.
സാമൂഹിക ശാസ്ത്ര മേളയില്‍ 127 പോയിന്ററുമായി കുന്നുമ്മല്‍ ഉപജില്ല ഒന്നാം സ്ഥാനത്ത് എത്തി. 105 പോയിന്റുകള്‍ നേടി തോടന്നൂര്‍ ഉപജില്ലയും, പേരാമ്പ്ര ഉപജില്ലയും രണ്ടാം സ്ഥാനത്തുണ്ട്. 96 പോയിന്റുമായി കൊടുവളളി  ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. പ്രവൃത്തി പരിചയ മേളയില്‍ മുക്കം 631 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. കോഴിക്കോട് സിറ്റി 603, കുന്നുമ്മല്‍ 544 എന്നിങ്ങനെയാണ് പോയിന്റു നില. ഐ.ടി. മേളയില്‍ മുക്കം 103, വടകര 93, ഫറോക്ക് 86 എന്നിങ്ങനെയാണ് പോയിന്റു നില.
Share news