കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യു.പി സ്കൂളിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

കോരപ്പുഴ: കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യു പി സ്കൂളിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാവുന്നവിധം പഠന പ്രവർത്തനങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രീ – പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ മുഴുവൻ കുട്ടികളും വോട്ടവകാശം വിനിയോഗിച്ചു.

ഇലക്ഷൻ വിജ്ഞാപനം, നാമനിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചരണം എന്നിവ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെയും ബാലറ്റ് പേപ്പറിലൂടെയും സ്കൂൾ ലീഡർ സ്ഥാനത്തേക്കും ക്ലാസ് ലീഡർ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടത്തി. രണ്ടു രീതികളും കുട്ടികൾക്ക് പരിചയപ്പെടാനായി.

ആയിഷ റുഷ്ദ സ്കൂൾ ലീഡറായും മുഹമ്മദ് നിഹാൽ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ പ്രധാനാധ്യാപിക മിനി. എൻ. വി, അധ്യാപികമാരായ വിനീത ടി. എൻ, ദിവ്യ, ഷീന, ധന്യ, അപർണ, ലയ, സിമി എന്നിവർ നേതൃത്വം നൽകി.

