KOYILANDY DIARY.COM

The Perfect News Portal

‘സ്‌റ്റോറേജ് ലാഭിക്കാം’; പുതിയ ഫീച്ചറുകളും പുതുമകളുമായി ആന്‍ഡ്രോയിഡ് 15

‘സ്‌റ്റോറേജ് ലാഭിക്കാം’. പുതിയ ഫീച്ചറുകളും പുതുമകളുമായി ആന്‍ഡ്രോയിഡ് 15. ഈ വര്‍ഷം മേയ് 14 ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് പ്രഖ്യാപിക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതില്‍ ഒന്നാണ് ഫോണുകളിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം.

ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഫോണിന്റെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതുവഴി ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും. സ്ഥിരമായി ഉപയോഗിക്കാത്ത ആപ്പുകള്‍ പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.

 

 

മിഷാല്‍ റഹ്‌മാന്‍ എന്നയാളാണ് ഈ ഫിച്ചര്‍ കണ്ടെത്തിയത്. ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനും റീസ്റ്റോര്‍ ചെയ്യാനുമുള്ള ഓപ്ഷനുകള്‍ റഹ്‌മാന്‍ കണ്ടെത്തി. ഇതോടെയാണ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് 15 ഒഎസില്‍ അവതരിപ്പിച്ചേക്കാനുള്ള സാധ്യത ചര്‍ച്ചയായത്. ഫോണിലെ സ്റ്റോറേജ് ലാഭിക്കുക മാത്രമല്ല ഈ സംവിധാനത്തിലൂടെ നിങ്ങളുടെ ഡാറ്റയും സുരക്ഷിതമാക്കാന്‍ കഴിയും.

Advertisements
Share news