തൃശൂർ പൂരത്തിൻ്റെ സാമ്പിൾ വെടിക്കെട്ട് നാളെ, മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ നടക്കാനിരിക്കെ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. വൈകിട്ട് മൂന്നു മണിക്ക് രാമനിലയത്തിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ ഡോക്ടർ ആർ ബിന്ദു, കെ രാജൻ എന്നിവർ പങ്കെടുക്കും. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള ചമയപ്രദർശനത്തിനും നാളെ തുടക്കമാവും. മെയ് ആറിനാണ് തൃശൂർ പൂരം.

പൂരത്തിന് എത്തുന്ന പുരുഷാരത്തെ സ്വീകരിക്കാൻ പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. പൂരം തയ്യാറെടുപ്പുകളുടെ അവലോകനം ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്നു നടക്കും. മന്ത്രിമാരായ ആർ ബിന്ദുവും കെ രാജനും അവലോകന യോഗത്തിൽ പങ്കെടുക്കും. പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദർശനം നാളെ ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനം കൗസ്തുഭം ഹാളിലും പാറമേക്കാവ് ദേവസ്വത്തിൻ്റെ ചമയപ്രദർശനം പറമേക്കാവ് ക്ഷേത്രം അഗ്രശാലയിലും നടക്കും.

