ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്‌റ്റുകാർ നടത്തുന്ന സെമിനാറുമായി സഹകരിക്കുമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ കമ്മ്യൂണിസ്‌റ്റുകാർ നടത്തുന്ന സെമിനാറുമായി സഹകരിക്കുമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. കമ്യൂണിസ്‌റ്റുകാർ ഈ വിഷയത്തിൽ സെമിനാറും സിമ്പോസിയവുമെല്ലാം നടത്തുന്നുണ്ട്.

കോൺഗ്രസ്, മുസ്ലിംലീഗ് തുടങ്ങി എല്ലാ രാഷ്‌ട്രീയകക്ഷികളുമായി സമസ്‌ത സഹകരിക്കും. പൗരത്വബില്ലിനെതിരായ സമരത്തിലേതുപോലുള്ള നിലപാടാണ് സമസത സ്വീകരിക്കുക. ഏക സിവിൽ കോഡും സമകാലിക വിഷയങ്ങളും സമസ്‌ത പ്രത്യേക കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌ത് ജിഫ്രിതങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ അധ്യക്ഷനായി.

