KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ്ണക്കൊള്ള: ദ്വാരപാലകക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

.

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളകേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. ദ്വാരപാലകക്കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളിക്കേസില്‍ ജയിലില്‍ തുടരും. ഈ രണ്ട് കേസുകളിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ദ്വാരപാലകക്കേസിലായിരുന്നു ആദ്യ അറസ്റ്റ്.

കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവികജാമ്യത്തിന് പ്രതിക്ക് അർഹതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആദ്യകേസിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Advertisements
Share news