KOYILANDY DIARY.COM

The Perfect News Portal

ആർ എസ് പി (RSP) കൊയിലാണ്ടിയിൽ പതാകദിനം ആചരിച്ചു

കൊയിലാണ്ടി: ആർ എസ് പി (RSP) കൊയിലാണ്ടിയിൽ വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആചരിച്ചു. സംസ്ഥാനത്തുടനീളം പാർട്ടി കേന്ദ്രങ്ങളിൽ പതാക ഉയർത്തുന്നതിൻ്റെ ഭാഗമായാണ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ബ്രാഞ്ചുകളിലും പാർട്ടി മണ്ഡലം ആസ്ഥാനമായ ബേബി ജോൺ സെൻ്ററിലും പതാക ഉയർത്തിയത്.
.
.
ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമര പോരാളികളാൽ 1940 ൽ ബീഹാറിൽ രൂപീകൃതമായ വ്യതിരിക്ത മാർക്സിസ്റ്റ് ലെനിസ്റ്റ് പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന് ഇന്ന് മാർച്ച് 19ന് 85 വർഷങ്ങൾ പൂർത്തിയായി. പുളിയഞ്ചേരി, കോതമംഗലം, അരിക്കുളം, പൂക്കാട് എന്നീ ബ്രാഞ്ചുകളിലാണ് പതാക ഉയർത്തിയത്. ബേബി ജോൺ സെൻ്ററിൽ നടന്ന ചടങ്ങിൽ
മണ്ഡലം സെക്രട്ടറി റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗവും ആർ വൈ എഫ് ജില്ലാ സെക്രട്ടറിയുമായ എൻ കെ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി.
.
.
ജില്ലാ കമ്മിറ്റിയംഗമായ സി. കെ ഗിരീശൻ, ആർ വൈ എഫ് ജില്ലാ ജോ. സെക്രട്ടറിയും കേരള കൺസ്ട്രക്ഷൻ ലേബർ യൂണിയൻ (കെ സി എൽ യു) ജില്ലാ പ്രസിഡണ്ടുമായ അക്ഷയ് പൂക്കാട്, ആർ വൈ എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഷിദ് എൻ,  സെയ്ത് മുഹമ്മദ് തങ്ങൾ, രാമകൃഷ്ണൻ കോമത്ത്കര എന്നിവർ സംസാരിച്ചു.
Share news