KOYILANDY DIARY.COM

The Perfect News Portal

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയും പടരുന്ന വൈറസുകളാണ് ഇത്. റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം ആരോഗ്യ മന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചു.

Share news