KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ മൂന്നോളം കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ 3 കടകളിൽ മോഷണം നടന്നു. ബസ്സ് സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ, കൊയിലാണ്ടി സ്റ്റോർ ഹോം അപ്ലയൻസസ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നു രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബെന്നറ്റ് ബ്യൂട്ടീഷ്യൻസിൽ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. ഇവിടെ നിന്നും 18,000 രൂപ പോയതായാണ് വിവരം.

തൊട്ടടുത്ത ഉസ്താദ് ഹോട്ടലിലും പൂട്ട് തകർത്തിട്ടുണ്ട്. കൊയിലാണ്ടി സ്റ്റോറിൽ നിന്നും 8000 രൂപയും മോഷണം പോയി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദരും പരിശോധനയ്ക്കായി എത്തിച്ചേരും, ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Share news