KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഋതുനന്ദയ്ക്ക് തുടർച്ചയായി മൂന്നാംതവണയും എ ഗ്രേഡ്

കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ ഋതുനന്ദ എസ് ബി A ഗ്രേഡ് കരസ്ഥമാക്കി. കലോത്സവത്തിൽ തുടർച്ചയായി മൂന്നാമത്തെ വർഷവും കോഴിക്കോടിന് വേണ്ടി A grade നേടിയിരിക്കുകയാണ് ഋതുനന്ദ. ചേലിയ കഥകളി വിദ്യാലയത്തിൽ നിന്ന് കലാമണ്ഡലം പ്രേംകുമാർ മാഷാണ്  കഥകളി പഠിപ്പിക്കുന്നത്.

തിരുവങ്ങൂർ ബിജലിയിൽ ബിനീഷ് ശ്രിജില ദമ്പതികളുടെ മകളാണ്. സഹോദരി മിത്രവിന്ദ. എസ് ബി യുപി വിഭാഗം ഭരതനാട്യം, ദേശഭക്തിഗാനം എന്നിവയിൽ ജില്ലയിൽ A grade കരസ്ഥമാക്കിയിട്ടുണ്ട്. ഈസ്റ്റ്ഹിൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ +1 വിദ്യാർത്ഥിയാണ് ഋതുനന്ദ.

Share news