ഉറവിടമാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ ഘടകസ്ഥാപനങ്ങൾക്ക് ഉറവിടമാലിന്യ സംസ്കരണത്തിന് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു. സ്കൂളുകൾക്കും അംഗൻവാടികൾക്കും നഗരസഭയുടെ ഓഫീസുകൾക്കും നഗരസഭയുടെ 2022 -23 വാർഷിക പദ്ധതിയിൽപ്പെടുത്തി ഉറവിട മാലിന്യ സംസ്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് വിതരണം ആരംഭിച്ചു. നഗരസഭ ഓഫീസിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് കോതമംഗലം ജിഎൽപി സ്കൂളിന് റിങ്ങ് കമ്പോസ്റ്റ് നൽകി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, നിജില പറവക്കൊടി, നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി, ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് എന്നിവർ സംസാരിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
