KOYILANDY DIARY.COM

The Perfect News Portal

ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കും

ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ നാളെ മുതൽ ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം ഡി ഹർഷിത അട്ടല്ലൂരി. ഓരോ കുപ്പിയുടെ മുകളിലും ലേബൽ ഉണ്ടാകും 20 രൂപയുടെ ഡെപ്പോസിറ്റ് ഉപഭോക്താക്കളുടെ കൈയ്യിൽ നിന്ന് വാങ്ങും ബോട്ടിൽ തിരികെ കൊണ്ട് ഏൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകുമെന്നും പരമാവധി കുപ്പികൾ എല്ലാവരും തിരികെ ഏൽപ്പിക്കുക എന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.

പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്ലാസ്റ്റിക് മദ്യ കുപ്പികളുടെ റിട്ടേൺ ആരംഭിക്കുന്നതെന്നും. ജനുവരി ഒന്ന് മുതൽ പൂർണ്ണ തോതിൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് ബെവ്കോ ഈ പദ്ധതി നടപ്പിലാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി നാളെ മുതൽ പദ്ധതി തിരുവനന്തപുരത്തും കണ്ണൂരും ആരംഭിക്കുമെന്നും ബെവ്കോ എംഡി അറിയിച്ചു. ഓരോ ജില്ലയിലും 10 ബെവ്കോ ഔട്ട്ലെറ്റിൽ ആയിരിക്കും ആദ്യം ആരംഭിക്കുക. അടുത്ത പത്തു ദിവസത്തിനകം ബെവ്കോ വെബ്സൈറ്റും ആപ്പും സജ്ജമാകുമെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു.

 

ഒക്ടോബർ ഒന്നു മുതൽ പാക്ക് ചെയ്യാൻ ന്യൂസ് പേപ്പർ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി അറിയിച്ചു. മദ്യം വാങ്ങി കൊണ്ടു പോകാൻ ബെവ്കോയുടെ ബാഗ് ഉണ്ടാകും. ബാഗ് കൊണ്ടുവരേണ്ടവർക്ക് അത് കൊണ്ടുവരാം. ബെവ്കോ നൽകുന്ന ബാഗിൽ ബെവ്കോ ലേബൽ ഉണ്ടാകില്ലെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.

Advertisements
Share news