60 ഗ്രാം എംഡിഎംഎ യുമായി കണ്ണൂർ, കാസർകോഡ് സ്വദേശികൾ പിടിയിൽ

കോഴിക്കോട്: നടക്കാവ് ചക്കോരത്തുകുളത്ത് മാരക രാസലഹരിയായ എംഡിഎംഎ യുമായി രണ്ട് പേരെ പിടികൂടി. കണ്ണൂർ സ്വദേശി വാരാം നന്ദനത്തിൽ മണികണ്ഠൻ പി (46), കാസർകോഡ് സ്വദേശി കാഞ്ഞങ്ങാട് നെരളാട് ഹൗസിൽ ബിജു മാത്യു (49) എന്നിവരെയാണ് പിടികൂടിയത്. സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, കോഴിക്കോട് ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
.

.
കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്നതാണ് 60 ഗ്രാം എം ഡി എം എ. മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പോലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ഈ മാസത്തിൽ തന്നെ ഡാൻസാഫിൻ്റെ പതിനൊന്നാമത്തെ ലഹരി മരുന്ന് വേട്ടയാണിത്.

കാസർകോഡ് ഭാഗത്ത് നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കോഴിക്കോട് സിറ്റിയിലെ വലിയ ഹോട്ടലുകളിൽ റൂം എടുത്ത് ആവശ്യക്കാർക്ക് സ്പോടിൽ എത്തിച്ച് കൊടുക്കുന്ന രീതിയാണ് ഇവരുടേത്. പിടിയിലായ മണികണ്ഠൻ റിട്ട. മിൽട്രി ഉദ്യോഗസ്ഥൻ എന്ന് വ്യാജേന ചമഞ്ഞാണ് പല സ്ഥലങ്ങളിലും ഇയാൾ റൂം എടുക്കുന്നതും, മയക്കുമരുന്ന് വിൽപന നടത്തുന്നതും. കാസർകോഡ് ഭാഗത്തെ ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. പിടിയിലായ ബിജു കാഞ്ഞങ്ങാട് കോഴിക്കോട് റൂട്ടിലെ ബസ്സ് ഡ്രൈവറാണ്. ഇവരെ പിടി കൂടിയതിൽ കാസർകോഡ് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഡാൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ, അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, ലതീഷ് എം.കെ, സരുൺ കുമാർ പി.കെ, ഷിനോജ് എം, ശ്രീശാന്ത് എൻ.കെ, അഭിജിത്ത് പി, മുഹമദ് മഷ്ഹൂർ കെ.എം, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ സാബുനാഥ്, ഷിജിത്ത്, സജീഷ്, ബിജു എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
