KOYILANDY DIARY.COM

The Perfect News Portal

രേഷ്മ കൊലക്കേസ്: പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയില്‍

കാസര്‍കോട് അമ്പലത്തറ രേഷ്മ കൊലക്കേസില്‍ പ്രതി പിടിയിൽ. 15 വർഷത്തിനുശേഷമാണ് കരാറുകാരനായ ബിജു പൗലോസ് പിടിയിലായത്. 15 വര്‍ഷം മുന്‍പ് സംസ്കരിച്ച മൃതദേഹത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഇടപെടലിലൂടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

എണ്ണപ്പാറ, മൊയോലം ഉന്നതിയിലെ രാമന്‍ – കല്യാണി ദമ്പതികളുടെ മകളായിരുന്നു രേഷ്മ. 2010 ജൂണ്‍ ആറിനാണ് 17 വയസുകാരിയായ രേഷ്മയെ കാണാതായത്. 15 വര്‍ഷത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 2011 ജനുവരി 19 നാണ് കുട്ടിയുടെ പിതാവ് അമ്പലത്തറ പൊലീസിൽ പരാതി നൽകിയത്, എന്നാൽ ഫലമുണ്ടായില്ല. അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് 2021ല്‍ കുടുംബം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

 

 

രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയില്‍ സംസ്‌കരിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ഡിഎന്‍എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്. ഇപ്പോള്‍ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതില്‍നിന്നു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു.

Advertisements
Share news