‘രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; ഇനി കണ്ടെത്താനുള്ളത് 206 പേരെ’; മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി . ഇനി കണ്ടെത്താനുള്ളത് 206 പേരെ. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു ദൗത്യം. ചാലിയാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ വലിയ പ്രയാസമാണ്. ഇതുവരെ 148 മൃതദേഹങ്ങള്‍ കൈമാറി. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചില്‍ തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

