ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കൊയിലാണ്ടി സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത്ത് അധ്യക്ഷത വഹിച്ചു.

കെ. കെ. ബാലൻ മാസ്റ്റർ, അഡ്വ. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു. എൻ ഇ ബാലറാം മന്ദിരത്തിൽ ടി എം കുഞ്ഞിരാമൻ നായരുടെ ഫോട്ടോ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. വീരവഞ്ചേരിയിൽ ഉള്ള ടി എം കുഞ്ഞിരാമൻ നായർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.
