പുളിക്കൂല്‍ ഖാദറിനെ അനുസ്മരിച്ചു

കൊയിലാണ്ടി: കോൺഗ്രസ്സ് അരിക്കുളം മുൻ മണ്ഡലം പ്രസിഡണ്ടും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ 10-ാം ചരമ വാര്‍ഷികം നടേരി മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ ഉദ്ഘാടനം ചെയ്തു. സൂരജ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

തികഞ്ഞ മതേതരവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്ന പുളിക്കൂല്‍ ഖാദറിന്റെ നേതൃത്വത്തിലാണ് നടേരി മേഖലയില്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനം ശക്തിപ്രാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജമാല്‍ മാസ്റ്റര്‍, ബാലന്‍ കിടാവ്, എം. കെ സായിഷ്, ഷംസുദ്ദീന്‍ കണ്ണങ്കോട്, ഷാജി കണ്ണങ്കോട്, ശ്രീധരന്‍ നായര്‍ പുഷ്പശ്രീ, ലാലിഷ പുതുക്കുടി, ദേവദാസന്‍ എന്നിവര്‍ സംസാരിച്ചു.
