പൊയിൽക്കാവ് വനദുർഗ്ഗാക്ഷേത്രത്തിൽ നവീകരണ കലശവും ധ്വജ പ്രതിഷ്ഠയുടേയും പ്രാരംഭമായി പരിഹാരക്രിയകൾ തുടങ്ങി

പൊയിൽക്കാവ് പടിഞ്ഞാറേ കാവ് വനദുർഗ്ഗാക്ഷേത്രത്തിൽ മാർച്ച് 3 മുതൽ 13 വരെ നടക്കുന്ന നവീകരണ കലശവും ധ്വജ പ്രതിഷ്ഠയുടേയും പ്രാരംഭമായി പരിഹാരക്രിയകൾ തുടങ്ങി. ഡിസംബർ 13ന് കാലത്ത് ശബരിമല ക്ഷേത്രം മുൻ മേൽശാന്തി ബ്രഹ്മശ്രീ കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കാലത്ത് 8 മണി മുതൽ ലളിതസഹസ്രനാമയജ്ഞം നടക്കും.

വൈകീട്ട് പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സുദർശന ഹോമവും ഉണ്ടായിരിക്കും. ഡിസംബർ 14 ന് തിലക ഹവനവും ഭഗവതിസേവയും കാലത്ത് വള്ള്വോപള്ളി തറവാട്ടിൽ സർപ്പബലിയും ഡിസംബർ 15ന് മഹാഗണപതിഹോമം, മൃത്യുഞ്ജയ ഹോമം ഭഗവതിക്ക് നവകാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. ക്ഷേത്ര മഹോത്സവം 2025 മാർച്ച് 14ന് കൊടിയേറി മാർച്ച് 20ന് ഗുരുതിയോടെ സമാപിക്കും.
