വയനാട് ദുരന്തത്തിൽ കുട്ടികൾക്ക് ആശ്വാസ നടപടി; മേപ്പാടി പഞ്ചായത്തിലെ 250 കുട്ടികൾക്ക് ലാപ്ടോപ്പ് തുക അനുവദിച്ച് സർക്കാർ

വയനാട് ദുരന്തത്തിൽ കുട്ടികൾക്ക് ആശ്വാസ നടപടിയുമായി സർക്കാർ. മേപ്പാടി പഞ്ചായത്തിലെ 250 കുട്ടികൾക്ക് ലാപ്ടോപ്പ് തുക അനുവദിച്ചു.
1,07,02,500 രൂപയാണ് സർക്കാർ അനുവദിച്ചത്. ഒരു ലാപ്ടോപ്പിന് 42,810 രൂപ ചെലവഴിക്കും. ദുരന്ത നിവാരണ വിഭാഗമാണ് തുക അനുവദിച്ചത്.

മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ കടത്തിന്റെ കൃത്യമായ കണക്ക് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്ന് മന്ത്രി കെ രാജന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ആരാണ് കടം എഴുതിത്തള്ളാന്‍ തീരുമാനമെടുക്കേണ്ടതെന്ന് ചോദിച്ച മന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്കുകളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

കേരള ബാങ്ക് കൃത്യമായ രീതിയില്‍ ആ ബാങ്കില്‍ കടം ഉണ്ടായിരുന്നവരുടെ കടങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ എഴുതിത്തള്ളിയെന്നും ഇതാണ് സംസ്ഥാനത്തിന് ചെയ്യാന്‍ സാധിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ദുരന്തത്തെ മറികടക്കാന്‍ സഹായിക്കാത്ത കേരളത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രമന്ത്രി പോലും സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. മാര്‍ച്ച് 27ന് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയുടെ അവകാശമാണ് കടങ്ങള്‍ എഴുതിത്തള്ളുക എന്നത് ഞങ്ങളും നിങ്ങളും ഇല്ല നമ്മള്‍ ഒരുമിച്ച് ആണ് ഈ വിഷയത്തില്‍ നില്‍ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

