മുണ്ടക്കൈ-ചൂരൽ മല ദുരന്ത ബാധിതരുടെ പുനരധിവാസം; ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടികയായി

മുണ്ടക്കൈ -ചൂരൽ മല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിൽ ഒന്നാം ഘട്ട ഗുണഭോക്താക്കളുടെ അന്തിമ പട്ടികയായി. ഒന്നാം ഘട്ട കരട് പട്ടികയിൽ കൂട്ടിച്ചേർത്ത 7 പേരുൾപ്പെടെ 242 ഗുണഭോക്താക്കളുടെ അന്തിമ പട്ടികയാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. രണ്ടാം ഘട്ട പട്ടിക പിന്നീട് പുറത്തിറക്കും.

ഇന്നലെ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിശദ പരിശോധനകൾക്ക് ശേഷം പട്ടിക അംഗീകരിക്കുകയായിരുന്നു. ഇതിന്മേലും പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ ദുരന്ത നിവാരണ വകുപ്പിനെ അറിയിക്കാം. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ ദുരന്തത്തിൽ വീടുകൾ നഷ്ടമായവരും വാടകക്ക് താമസിച്ചവരും പാടികളിൽ താമസിച്ചവരും ഗുണഭോക്തൃ പട്ടികയിലുണ്ട്.

അതേസമയം ബജറ്റിൽ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു ആദ്യ ഗഡുവായി 750 കോടി രൂപ അനുവദിച്ചു. അതേസമയം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിന് മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. പുനരധിവാസത്തില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു.

