KOYILANDY DIARY.COM

The Perfect News Portal

സൈക്കിൾ പോളോ മത്സര വിജയികൾക്ക് സ്വീകരണം നൽകി

ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയുടെ അഭിമാന താരങ്ങളായ ജാൻവി ശങ്കർ, ജനികാ ബി ശേഖർ, ധനലക്ഷ്മി എന്നിവർക്ക് സ്വീകരണം നൽകി. സബ്ബ്ജൂനിയർ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനവും, ജൂനിയർ വിഭാഗത്തിൽ നാലാം സ്ഥാനവുമാണ് കൈവരിച്ചത്. സഹോദരിമാരായ ജാൻ വി ബി ശേഖർ, ജനിക ബി ശേഖർ എന്നിവർ ചെങ്ങോട്ടുകാവ് വടക്കേ ബിജുവിൻ്റെയും  നവീനയുടെ മക്കളാണ്.
ധനലക്ഷ്മി കുറുവങ്ങാട് സ്വദേശികളായ ബാലൻ ലത എന്നിവരുടെ മകളാണ്. ജനിക സബ്ജൂനിയർ വിഭാഗത്തിലും ജാൻവി, ധനലക്ഷ്മി എന്നിവർ ജൂനിയർ വിഭാഗത്തിലും ആണ് മത്സരിച്ചത്. ഇന്ത്യയിലെ മികച്ച ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇവർക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
Share news