കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി

കൊയിലാണ്ടി: കരാറുകാരുടെ സമരം കാരണം റേഷൻ വിതരണം മുടങ്ങി. FCIല് നിന്നും NFSA ഗോഡൗണിലേക്കും Nfsa നിന്നും റേഷൻ കടകളിലേക്ക് വിതരണം ചെയ്യുന്ന കരാറുകാരുടെ സമരം കാരണമാണ് റേഷൻ വിതരണം മുടങ്ങുന്നത്. നവംബർ മാസം വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് കടകളിൽ എത്താത്തതാണ് വിതരണത്തിൽ തടസ്സം നേരിടുന്നത്. കരാറുകാർ മൂന്നുമാസം വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കൂലി ഗവ. അനുവദിക്കാത്തതാണ് സമര കാരണം.

എല്ലാ മാസവും ആദ്യം തന്നെ കരാറുകാരുടെ സമരം കാരണം റേഷൻ വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും റേഷൻ സാധനങ്ങൾ കടയിൽ എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി പവിത്രൻ കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു

