ഇളയരാജയ്ക്ക് പൊന്നാടയണിയിച്ച് റാപ്പർ വേടൻ
.
ചെന്നെെ: സംഗീത ചക്രവർത്തി ഇളയരാജയ്ക്ക് പൊന്നാടയണിയിച്ച് റാപ്പർ വേടൻ. ഇളയരാജയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് വേടൻ പങ്കുവെച്ചത്. ഇളയരാജയ്ക്കെപ്പം പ്രവർത്തിക്കാൻ ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടൻ മുമ്പ് പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്ന പുതിയ പ്രോജക്റ്റിൻറെ ഭാഗമായാണോ ഈ കൂടിക്കാഴ്ച എന്ന് വ്യക്തമല്ല.




