വിവാഹ വാഗ്ദാനം നല്കി പീഡനം: പ്രതി പിടിയിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ മുഹമ്മദ് സാലി കെ കെ (26) നെ ആണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. പന്നിയങ്കര സ്വദേശിനിയായ യുവതിയെ 2025 ജനുവരിയിൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി കോഴിക്കോട് അത്തോളി ഭാഗത്ത് കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കുകയും പരാതിക്കാരിയുടെ ഫോട്ടോ, വീഡിയോയും എടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കും എന്നും കൊല്ലും എന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ SI ജയാനന്ദൻ, CPO രജീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
