KOYILANDY DIARY.COM

The Perfect News Portal

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: പരാതിക്കാരനായ എ എച്ച് ഹാഫിസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിൽ പരാതിക്കാരനായ പൊതുപ്രവർത്തകൻ എ എച്ച് ഹഫീസ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. തിരുവനന്തപുരം ജവഹർ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയാണ് ഹഫീസ് മൊഴിയും തെളിവുകളും കൈമാറിയത്. ഡിജിറ്റൽ തെളിവുകൾ അടങ്ങിയ പെൻഡ്രൈവും ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുൽ ഇരയുമായി നടത്തുന്ന ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകളാണ് പെൻഡ്രൈവിൽ ഉള്ളത്.

അതേസമയം ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിർണായക തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. രാഹുലിന്റെ നിർബന്ധത്തെ തുടർന്ന് ഗർഭചിദ്രം നടത്തിയത് രണ്ട് യുവതികളെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കേരളത്തിനകത്തും പുറത്തുമായി ഗർഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകൾ ഇന്റലിജൻസ് ശേഖരിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമപദേശം തേടും.

Share news