രഞ്ജി ട്രോഫി; കേരള ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് കെസിഎയുടെ വൻ സ്വീകരണം

രഞ്ജി ട്രോഫി ക്രിക്കറ്റ് റണ്ണേഴ്സപ്പ് ട്രോഫിയുമായി തിരിച്ചെത്തിയ കേരള ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് കെസിഎയുടെ വൻ സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലും കെസിഎ ആസ്ഥാനത്തും പ്രൗഢോജ്വലമായ വരവേൽപ്പ് നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ പരിശീലകനും താരങ്ങളും നൃത്തച്ചുവടുകൾ വച്ചു. വിദർഭ ആണോ നമ്മൾ ആണോ ഫൈനലിൽ ജയിച്ചതെന്ന് KCAയുടെ സ്വീകരണം കണ്ടപ്പോൾ സംശയം തോന്നിയതായി ക്യാപ്റ്റൻ സച്ചിൻ ബേബി.

വിമാനത്താവളത്തിൽ വന്നിറങ്ങിയ ക്രിക്കറ്റ് താരങ്ങൾക്ക് പൂച്ചെണ്ടു നൽകി സ്വീകരണം. ആർത്തുവിളിച്ച് ആരാധകർ താരങ്ങളെ വരവേറ്റൂ. കെസിഎ ആസ്ഥാനത്ത് ടീമിന് അത്ഭുതപ്പെടുത്തുന്ന സ്വീകരണം. വാദ്യമേളങ്ങളുടെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും അകമ്പടിയിൽ ട്രോഫിയുമായി സച്ചിനും സഹതാരങ്ങളും. നൃത്തച്ചുവടുകളും ആയി പരിശീലകൻ അമേയ് ഖുറേസിയും ചേർന്നതോടെ സ്വീകരണം കളറായി. സ്വീകരണം കണ്ട് ഞെട്ടിപ്പോയെന്ന് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സന്നിധ്യത്തിൽ ടീമിന് പ്രത്യേക സ്വീകരണവും കെസിഎ ഒരുക്കുന്നുണ്ട്.

