KOYILANDY DIARY.COM

The Perfect News Portal

രഞ്ജി ട്രോഫി ഫൈനൽ, കേരളം ലീഡിനായി പൊരുതുന്നു, 3 വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. നിലവിൽ കേരളം 165/ 3 എന്ന നിലയിലാണ്. 77 റണ്‍സുമായി ആദിത്യ സര്‍വതെയും 23 റണ്‍സുമായി ക്യാപ്റ്റൻ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 213 റണ്‍സ് കൂടി വേണം.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്‍റെയും അക്ഷയ് ചന്ദ്രന്‍റെയും അഹമ്മദ് ഇമ്രാന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി.

Share news