ഓണമായാൽ ഒള്ളൂരിലെ രജീഷ് പണിക്കർക്ക് തിരക്കോട് തിരക്ക്. ഇത്തവണയും പതിവ് തെറ്റിക്കാതെ തിരക്ക് തന്നെ
ഉള്ള്യേരി: ഓണമായാൽ ഒള്ളൂരിലെ രജീഷ് പണിക്കർക്ക് തിരക്കോട് തിരക്ക്. ഇത്തവണയും പതിവ് തെറ്റിക്കാതെ തിരക്ക് തന്നെ. കള്ള കർക്കടകത്തിലെ ആദിയും വ്യാധിയും അകറ്റി ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും വരവറിയിച്ച് കൊണ്ട് പൊന്നിൻചിങ്ങം പിറന്നാൽ ഓണപ്പൊട്ടൻമാരുടെ കിരീടവും അടിയാഭരണങ്ങളും ഓല കുടകളും നിർമ്മിക്കുന്ന തിരക്കാണ് ഉള്ളിയേരി ഒള്ളൂരിലെ രജീഷ് പണിക്കർക്ക്. കഴിഞ്ഞ 32 വർഷക്കാലമായി മുടക്കം വരാതെ ഓണപ്പൊട്ടൻ വേഷം കെട്ടുന്നു.
.

.
പണ്ട്നാട്ടുരാജാക്കന്മാർ മലയ സമുദായക്കാർക്ക് കൽപ്പിച്ച് കൊടുത്ത അവകാശമാണ് ഓണപ്പൊട്ടനും, ശീപോതിയും. കലൻ പാട്ട്, വേടൻ പാട്ട് എന്നിവയൊക്കെ തെയ്യത്തിൻ്റെ യാതൊരു ചടങ്ങുകളും ഓണപ്പൊട്ടനില്ല. പാരമ്പര്യമായി കിട്ടിയ കഴിവ് കോട്ടം വരാതെ കാത്ത് സൂക്ഷിക്കുകയാണ് ഈ കലാകാരൻ.
.

.
2018 ലെ വജ്ര ജൂബിലി ഫെലോഷിപ്പ് 2022 ലെ ഫോക്ക് ലോർ അവാർഡ് എന്നിവ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പൂവിളിയും ആർപ്പും കുരവയുമായി നടക്കുന്ന കുട്ടികളോടൊപ്പം ഓല കുടയും ഓട്ടുമണികളുമായി ഓണപ്പൊട്ടൻ വീട് വീടാന്തരം കയറി ഇറങ്ങുന്നു.
