KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ് നിലവിൽ. നാളെ മഴ കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വാകുപ്പ് അറിയിച്ചു . നാളെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.

മഴക്കൊപ്പം ശക്തമായ കാറ്റുകൂടിയെത്തിയതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി, കാസർകോട് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസർഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Share news