KOYILANDY DIARY.COM

The Perfect News Portal

LDF സർക്കാർ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് R Y F

കേരളത്തിലെ ഇടതുപക്ഷ സർക്കാർ PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുകവഴി കേരളത്തിലെ യുവജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണെന്ന് റവലൂഷണറി യൂത്ത് ഫ്രണ്ട് (R Y F ) സംസ്ഥാന സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. R Y F വയനാട് ജില്ല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.
.
RSP വയനാട് ജില്ല സെക്രട്ടറി പ്രവീൺ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സുബൈർ മാനന്തവാടി, മുജീബ്. കെ  ലിതീഷ്. എ.എസ്, മുബീന വി.എസ്, പ്രസാദ് കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു. R Y F വയനാട് ജില്ല ഭാരവാഹികളായി കെ. മുജീബ് (പ്രസിഡണ്ട്), ലിജീഷ്. എ.എസ് (സെക്രട്ടറി), മുബീന. വി.എസ്. (ഖജാൻഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു.
Share news