KOYILANDY DIARY.COM

The Perfect News Portal

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ് ഷുഹൈബിനായുള്ള അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മുൻകൂർ ജാമ്യം തള്ളിയതോടെ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ് ഷുഹൈബിനായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ഷുഹൈബിന്റെ പിതാവും ഒളിവിൽ പോയതായാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

ഷുഹൈബിനെ അന്വേഷിച്ച് കൊടുവള്ളിയിലെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് പിതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്ന എംഎസ് സൊല്യൂഷനിലെ രണ്ട് അധ്യാപകർക്കായുള്ള തിരച്ചിലും തുടരുകയാണ്. അതിനിടെ, മുൻകൂർ ജാമ്യത്തിനായി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അഭിഭാഷകൻ അറിയിച്ചു.

 

എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്ക് എംഎസ് സൊല്യൂഷൻ ക്ലാസിൽ പ്രവചിച്ച പാഠഭാഗങ്ങളിൽ നിന്നുള്ള 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നെന്നായിരുന്നു ആരോപണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.

Advertisements
Share news