KOYILANDY DIARY.COM

The Perfect News Portal

കാടകം 2k 24 പഠന യാത്ര; പന്തലായനി ബിആർസി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി പഠന യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി ബിആർസി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി പഠന യാത്ര സംഘടിപ്പിച്ചു. ആറളം വനം – വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.
.
.
ക്ലസ്റ്റർ കോ – ഒഡിനേറ്റർമാരായ ജാബിർ, അനിഷൻ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ  റിഷി സുകുമാരൻ, സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. പന്തലായനി ബിപിസി ദിപ്തി ഇപി സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി ടൂർ കോ – ഓഡിനേറ്റർ പ്രശോഭ് Mk നന്ദി പറഞ്ഞു. BRC പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം 48 പേർ യാത്രയിൽ പങ്കാളികളായി. ആറളം വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ക്യാമ്പ് നവ്യാനുഭവമായി.
.
.
ഇതിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം  നേരനുഭവത്തിലൂടെ മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് ഈ യാത്രയിലൂടെ കഴിഞ്ഞു. ക്യാമ്പിൽ  ഒരുക്കിയ ക്ലാസ്സും  വനത്തിലൂടെയുള്ള യാത്രയും വേറിട്ട അനുഭവമായി.
Share news