ക്യു എഫ് എഫ് കെ ഭരണസമിതി ചുമതലയേറ്റു
കൊയിലാണ്ടി: ക്യു എഫ് എഫ് കെ ഭരണസമിതി ചുമതലയേറ്റു. 2021ൽ കൊയിലാണ്ടി കേന്ദ്രീകരിച്ചു രൂപംകൊണ്ട ചലച്ചിത്ര സ്നേഹികളുടെ സംഘടനയാണ് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്. സംഘടനയുടെ 2023, 24 വർഷത്തെ ഭരണസമിതി ചുമതലയേറ്റു.

പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യരക്ഷാധികാരിയായ സംഘടനയുടെ
രക്ഷാധികാരികളായി അലി കെ വി അരങ്ങാടത്ത്, ഭാസ്കരൻ വെറ്റിലപ്പാറ, പ്രസിഡണ്ട്
പ്രശാന്ത് ചില്ല, വൈസ് പ്രസിഡണ്ട് ഹരി ക്ലാപ്സ്, ജന. സെക്രട്ടറി ആൻസൻ ജേക്കബ്,
ജോ. സെക്രട്ടറി ബബിത പ്രകാശ്, ട്രഷറർ രഞ്ജിത് കെ പി എന്നിവർ അടങ്ങുന്ന 14 അംഗ ഭരണസമിതിയാണ് രൂപീകരിച്ചത്. ആക്ടിങ് ക്യാമ്പ്, ത്രെഡ് ശില്പശാല, ഹ്രസ്വചിത്ര നിർമ്മാണം, മെമ്പർഷി പ് ക്യാമ്പയിൻ തുടങ്ങിയവയാണ് ആദ്യഘട്ട ഭരണസമിതി പ്രവർത്തനരേഖ.
