അരങ്ങാടത്ത് വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്. 3 കോഴികളെ അകത്താക്കി

കൊയിലാണ്ടി: അരങ്ങാടത്ത് വീട്ടിലെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ്. 3 കോഴികളെ അകത്താക്കി. അരങ്ങാടത്ത് മണത്തല വിബീഷിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മൂന്നു കോഴികളെ ഭക്ഷിക്കുകയം, അഞ്ചോളം കോഴികളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി കോഴി കൂട്ടിൽ നിന്നും വീട്ടുകാർ ഒച്ച കേട്ടിരുന്നു. എന്നാൽ ഇന്നുരാവിലെയും കോഴിക്കൂട്ടിൽ നിന്നും ഒച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കാണുന്നത്.

പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊയിൽക്കാവിലെ ആർ ആർ ടി പ്രവർത്തകൻ എത്തി പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കികൊണ്ടുപോയി ഏകദേശം നാല് മീറ്ററോളം നീളമുള്ളതാണ് പെരുമ്പാമ്പ്.

