തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ പുളിയഞ്ചേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തകർന്ന മുനിസിപ്പൽ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് സിപിഐ പുളിയഞ്ചേരി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു സമ്മേളനം ലോക്കൽ സെക്രട്ടറി കെ എസ് രമേശ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സി ബിജു മാസ്റ്റർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി വി രാജൻ, സി എം ഷീന, പി കെ വിശ്വനാഥൻ, പി കെ സുധാകരൻ, എ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു സെക്രട്ടറിയായി പി വി രാജനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എ സുരേന്ദ്രനെയും തെരഞ്ഞെടുത്തു.
