എൻ വേൺ ചക്രവർത്തിയ്ക്കും രവി കാപ്പാടിനും പൂക്കാട് കലാലയം നാടക പ്രതിഭാ പുരസ്കാരം

കൊയിലാണ്ടി: എൻ വേൺ ചക്രവർത്തിയ്ക്കും രവി കാപ്പാടിനും പൂക്കാട് കലാലയം
നാടക പ്രതിഭാ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പൂക്കാട് കലാലയം പ്രവർത്തകനായിരുന്ന നാടക പ്രതിഭ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണാർത്ഥം അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡണ്ട് യു.കെ രാഘവൻ അധ്യക്ഷത വഹിച്ചു.

ടി. രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. കാശി പൂക്കാട് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. എൻ.വി. എസ് പൂക്കാട്, കെ.പി. ഉണ്ണി ഗോപാലൻ, ജ്യോതി ബാലൻ, ശിവദാസ് കാരോളി, സുനിൽ തിരുവങ്ങൂർ, മനോജ് കുമാർ, സോമൻ പൂക്കാട്, വി.വി. മോഹനൻ എന്നിവർ സംസാരിച്ചു.
