പുകസ കൊയിലാണ്ടി ടൗൺ യൂണിറ്റ് സമ്മേളനം കെ.എസ്.ടി.എ ഹാളിൽ നടന്നു

കൊയിലാണ്ടി: പുകസ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം കെ.എസ്.ടി.എ ഹാളിൽ നടന്നു. ദീപ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളം ജില്ലാ കമ്മറ്റി അംഗം പ്രേമൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേഖലാ സെക്രട്ടറി മധു കിഴക്കയിൽ മുഖ്യ പ്രഭാഷണം നടത്തി. പുതിയ യൂണിറ്റ് ഭാരവാഹികളായി സുരേഷ് ഇ.കെ (പ്രസിഡൻ്റ്), സുധീഷ്. എം (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
