PSLVC 38 കുതിച്ചുയർന്നു – വിക്ഷേപണം വിജയം
പി എസ് എല്‍ വി സി 38 വിക്ഷേപിച്ചു. ഭൗമ നിരീക്ഷണത്തിനുളള കാര്‍ട്ടോസാറ്റ് അടക്കമുള്ള 31 ഉപഗ്രഹങ്ങളുമായി സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഭൗമ നിരീക്ഷണത്തിനുളള കാര്‍ട്ടോസാറ്റും 30 നാനോ ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് പറന്നുയര്‍ന്നത്. ഇതില്‍ 29 എണ്ണവും വിദേശരാജ്യങ്ങളുടേതാണ്.
കാര്‍ട്ടോസാറ്റ് പരമ്ബരയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിക്കുന്ന 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് വിദൂര സംവേദന സേവനങ്ങള്‍ക്കൊപ്പം ഭൗമ നിരീക്ഷത്തിനും ഇത് ഉപയോഗിക്കും. കന്യാകുമാരി നൂറുള്‍ ഇസ്ളാം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിയുസാറ്റാണ് ഏക ഇന്ത്യന്‍ നിര്‍മ്മിത നാനോ ഉപഗ്രഹം.




