KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അക്രമിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അക്രമിച്ചതിൽ എൻഎച്ച് എം എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. കൃത്യ നിർവഹണത്തിനിടെയാണ് ഏതാനും യുവാക്ക്ൾ ചേർന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ അനു എസ് ദാസിനെയും, നഴ്സ് അരുണിനെയും അക്രമിച്ചത്. സംഭവത്തിൽ യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പും ആരോഗ്യ പ്രവർത്തകർക്ക് നേരെ കയ്യേറ്റം നടന്നിരുന്നു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബബിനേഷ് ഭാസ്കർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി രജിഷ, കൊയിലാണ്ടി ഏരിയ സെക്രട്ടറി അനുലാൽ, ഏരിയ  പ്രസിഡണ്ട്  രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Share news