ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: ദളിത് വിഭാഗക്കാരനായ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റിനെ ജാതീയമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത നടപടിയിൽ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. താലൂക്ക് പ്രസിഡൻ്റ് എൻ. ആലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വേണു, എൻ. വി ബാലൻ, കെ. പി രാധാകൃഷ്ണൻ, ജയരാജൻ വടക്കയിൽ എന്നിവർ സംസാരിച്ചു.



