കാസർകോട് : മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി നേതാവ് അനിൽ ആൻറണിക്കെതിരെ കേസ്. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അനിൽ ആൻറണിയെ പ്രതിചേർത്തത്. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.
കുമ്പളയിൽ ബസ് നിർത്താതെ പോയതിനെത്തുടർന്ന് കോളേജ് വിദ്യാർഥികൾ സ്റ്റോപ്പിൽ ബസ് തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായി തർക്കമുണ്ടായതിനെ സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമ അക്കൗമ്ടുകൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു.