KOYILANDY DIARY.COM

The Perfect News Portal

വാഗ്ദാനങ്ങൾ തുടർകഥയാവുന്നു; കടലിലേക്ക് പുലിമുട്ട് നിർമിച്ചു കൊണ്ട് തീരമേഖലയെ സംരക്ഷിക്കണം: ഭാരതീയ മത്സ്യ പ്രവർത്തക സംഘം

വാഗ്ദാനങ്ങൾ തുടർകഥയാവുന്നു; കടലിലേക്ക് പുലിമുട്ട് നിർമിച്ചു കൊണ്ട് തീരമേഖലയെ സംരക്ഷിക്കണം: ഭാരതീയ മത്സ്യ പ്രവർത്തക സംഘം. കൊയിലാണ്ടി: കടലാക്രമണത്തിൽ തകർന്ന കാപ്പാട് തീരദേശ റോഡ് ബി.എം.പി.എസ് നേതാക്കൾ സന്ദർശിച്ചു. ഭാരതീയ മത്സ്യ പ്രവർത്തക സംഘം കോഴിക്കോട് ജില്ലാപ്രസിഡണ്ട് പി.പി. സദാനന്ദൻ, ജനറൽ സെക്രട്ടറി സി.വി. അനീഷ്, സംസ്ഥാന സമിതി അംഗം പി.പി.സന്തോഷ്, കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ.പി.മണി, സെക്രട്ടറി വി.എം.ഷിംജി തുടങ്ങിയവരാണ് കാപ്പാട് സന്ദർശിച്ചത്.

കാപ്പാട് മുതൽ പാറക്കൽതാഴെ വരെയുള്ള റോഡ് എല്ലാ വർഷവും കടലാക്രമണത്തിൽ തകരുന്ന സമയത്ത് അധികാരികൾ വരികയും പല വാഗ്ദാനങ്ങളും നൽകി തിരിച്ചു പോവുകയും ചെയ്യുന്നത് തുടർകഥയായിരിക്കുകയാണ്. കടലിലേക്ക് പുലിമുട്ട് നിർമിച്ചു കൊണ്ട് തീരമേഖലയെ സംരക്ഷിക്കുകയാണ് ഇതിന് ശാശ്വതമായ പരിഹാരം. ഇക്കാര്യം ബന്ധപ്പെട്ട അധികാരികളോട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം ആവശ്യപെട്ടു.
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെയും തൊട്ടടുത്തുള്ള പഞ്ചായത്തുകളിലെയും ആരെങ്കിലും മരണപ്പെട്ടാൽ സംസ്‍കരിക്കേണ്ട കാപ്പാട് ശ്മശാനത്തിലേക്ക് പോവുന്നതിനുള്ള റോഡാണ് കടലാക്രമണം മൂലം തകർന്നത്. ഇതു കാരണം ഈ ശ്മശാനവും ഉപയോഗ ശൂന്യമായിരിക്കുകയാണെന്നും ബി.എം.എസ് ആരോപിച്ചു.
Share news