KOYILANDY DIARY.COM

The Perfect News Portal

പ്രമുഖ സിപിഐ(എം) നേതാവ് ഉള്ള്യേരി ഈസ്റ്റ് മുക്ക് കൈതക്കണ്ടി ഇമ്പിച്ചി മമ്മി (88) അന്തരിച്ചു.

ഉള്ള്യേരിയിലെ പ്രമുഖ സിപിഎം നേതാവ് കൈതക്കണ്ടി ഇമ്പിച്ചി മമ്മി (88) അന്തരിച്ചു. ഉള്ള്യേരിയില്‍ വെള്ളിയാഴ്ച ഉച്ചവരെ ഹര്‍ത്താല്‍. വൈകീട്ട് അഞ്ചുമണിക്ക് അനുശോചന യോഗം ചേരും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, ഉള്ള്യേരി  ഗ്രാമപഞ്ചായത്ത് അംഗം സിപിഐഎം ബാലുശ്ശേരി മുന്‍ ഏരിയ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, ചുമട്ടുതൊഴിലാളി യൂണിയന്‍ സിഐടിയു ഏരിയ സെക്രട്ടറി, മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ട്, ഉള്ള്യേരി എസ് മാര്‍ക്ക് ബീഡി കമ്പനി തൊഴിലാളി, ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, ഉള്ള്യേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ദീര്‍ഘ കാലം ഉള്ള്യേരി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് എന്നീ ജില്ലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്ത് സിപിഐ(എം) ഉള്ളിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. മിച്ച ഭൂമി സമരത്തില്‍ 70 ദിവസവും കെ എസ് അര്‍ ടി സി സമരത്തിലും ജയില്‍വാസം അനുഭവിച്ചു.

.
ഭാര്യ : കുഞ്ഞാമിന, മക്കള്‍  ഷൈജ (സഹകരണ ബാങ്ക് ഉള്ളിയേരി), ഷറീജ, ഷീന, സലീന. മരുമക്കള്‍: കോയ (കൂട്ടാലിട), ശംസുദ്ദിന്‍ (പള്ളിക്കര), നൗഷാദ് (കണ്ണിപ്പൊയില്‍), പരേതനായ അബ്ദുല്‍ റഷീദ്. സഹോദരങ്ങള്‍: പരേതരായ ബീരാന്‍, മമ്മദ് കുട്ടി, മറിയം, ആയിഷ.  പൊതുദര്‍ശനം രാവിലെ  9 മണിമുതല്‍ 10. 30 വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍. കബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഉള്ള്യേരി ജുമാഅത്ത് പള്ളിയില്‍ നടക്കും.. പരേതനോടുള്ള ആദര സൂചകമായി ഉള്ളിയേരി ടൗണില്‍ ഉച്ചക്ക് ഒരു മണിവരെ ഹര്‍ത്താല്‍ ആചരിക്കും. ‌വൈകീട്ട് 5 മണിക്ക് ഉള്ളിയേരിയില്‍ അനുശോചനയോഗം ചേരും.

Share news